ഫെഡ് ബഹ്‌റൈൻ എക്സലൻസ് അവാർഡ് വിതരണ പരിപാടിയിൽനിന്ന്
മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ, 2026-ലെ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫെഡ് കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിക്കുന്നതിനായി 'ഫെഡ് ബഹ്‌റൈൻ എക്സലൻസ് അവാർഡ് 2026' സംഘടിപ്പിച്ചു. ബി.എം.സി. ഹാളിൽ നടന്ന ചടങ്ങിൽ ഫെഡ് പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ് അധ്യക്ഷത വഹിച്ചു. ഫെഡ് ചെയർമാനും ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈത്താരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അവ്നി രഞ്ജിത്ത്, ജോയ്‌സ് എൽദോ, ക്രിസ്റ്റഫർ ക്ലോഡി, സഞ്ജയ് ജയേഷ് എന്നിവരെ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി അദ്ദേഹം അനുമോദിച്ചു.
കോർ കമ്മിറ്റി കൺവീനർ റോയ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, യൂത്ത് കോ-ഓർഡിനേറ്റർ ജയകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ക്ലോഡി ജോഷി, ജയേഷ് ജയൻ, ക്രിസ്റ്റഫർ കാർളിൻ, രഞ്ജിത്ത് രാജു, വിനു ഗോപാൽ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. കുമാരി നിവേദിത സുജിത് ചടങ്ങിന്റെ അവതാരകയായിരുന്നു. ജോയിന്റ് സെക്രട്ടറി ശ്രീ സുജിത് കുമാർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.