‘പാക്ടി’ന്‍െറ 10ാം വാര്‍ഷികാഘോഷം ഏപ്രിലില്‍

മനാമ: ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ ‘പാലക്കാട് ആര്‍ട്സ് ആന്‍റ് കള്‍ചറല്‍ തിയറ്റര്‍-പാക്ട്’ 10ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഏപ്രില്‍ 21ന് വിപുലമായ കലാ-സാംസ്കാരിക പരിപാടികള്‍ നടക്കും. 
ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തിലാണ് ഒരു ദിവസം മുഴുവന്‍ നീളുന്ന പരിപാടികള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് ഒമ്പത് മണിക്ക് തുടങ്ങുന്ന പരിപാടികള്‍ രാത്രി 11 വരെ നീളും.
ഇതില്‍ ഗായകരായ മധു ബാലകൃഷ്ണന്‍, ഗായത്രി അശോകന്‍, ഹാര്‍മോണിയം വിദഗ്ധന്‍ പ്രകാശ് ഉള്ള്യേരി, പഞ്ചവാദ്യരംഗത്ത് പേരെടുത്ത ശ്രീധരന്‍ പല്ലാവൂര്‍, ശ്രീകുമാര്‍ പല്ലാവൂര്‍ എന്നിവര്‍ പങ്കെടുക്കും. 
കാലത്ത് നടക്കുന്ന പരിപാടിയില്‍ ബഹ്റൈനിലെ വിവിധ അധ്യാപകരുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിക്കുന്ന നൂറോളം കുട്ടികള്‍ കച്ചേരി അവതരിപ്പിക്കും. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന രണ്ടാമത് സെഷനിലാണ് മറ്റ് പരിപാടികള്‍ നടക്കുന്നത്. ഇമ്പമാര്‍ന്ന പാട്ടുകള്‍ കോര്‍ത്തിക്കിയ സംഗീത പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. പ്രകാശ് ഉള്ള്യേരിയുടെ സോളോ അവതരണവും ഉണ്ടാകും. ഇതില്‍ ബഹ്റൈനിലെ സംഗീത അധ്യാപകനായ അമ്പിളിക്കുട്ടനും പങ്കെടുക്കും. ‘പത്തിന്‍െറ നിറവില്‍ പാക്ട്-സ്വരലയം 2017’ എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. 
  ജന.സെക്രട്ടറി ശിവദാസ് നായര്‍, വൈസ് പ്രസിഡന്‍റ് സജിത സതീഷ്, ജി.സതീഷ്, സണ്ണി വര്‍ഗീസ്, രാമനുണ്ണി കോഡൂര്‍, അബ്ബാസ് സെയ്ദ്, ഗംഗാധരന്‍, പ്രസിഡന്‍റ് ജ്യോതി മേനോന്‍, പോള്‍ സെബാസ്റ്റ്യന്‍, ജന.കണ്‍വീനര്‍ വിശ്വപ്രസാദ് എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.