?????? ??????? ??????? ?????????????????????????

സീതായനവുമായി ‘ഭൗമി’ നൃത്തശിൽപം ഒരുങ്ങുന്നു

മനാമ: അഗ്​നിപരീക്ഷകളിലൂടെ സഞ്ചരിച്ച്​ ഇതിഹാസതുല്യമായ ജീവിതം അടയാളപ്പെടുത്തിയ, രാമായണത്തിലെ കേന്ദ്രകഥാപാത ്രമായ സീതാ​േദവിയുടെ ജീവിത​െത്ത അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ‘ഭൗമി’ എന്ന നൃത്തശിൽപം നവംബർ 15ന്​ ബഹ്​റൈനിൽ കൾചറൽ ഹാളിൽ അവതരിപ്പിക്കും. ഇൻറർ ആഡ്​സ്​ റോയൽ ചാരിറ്റി ഒാർഗനൈസേഷ​​െൻറ രക്ഷാകർതൃത്വത്തിലാണ്​ കലാരൂപം അണിയിച്ചൊരുക്കുന്ന​െതന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്​ഘാടന ചടങ്ങിൽ ഡോ. മുസ്​തഫ അൽ സയിദ്, ഹരീഷ്​ ശിവരാമകൃഷ്​ണൻ എന്നിവർ വിശിഷ്​ടാതിഥികളായി പ​െങ്കടുക്കും. നൃത്തശിൽപത്തിൽ 40ഓളം പേർ അണിനിരക്കും. ഭൗമിയുടെ ആശയവും സ്ക്രിപ്റ്റും പ്രീതി ശ്രീകുമാറി​​െൻറതാണ്.

സംവിധാനം ശ്യാം രാമചന്ദ്രൻ, സഹസംവിധാനം നന്ദൻ വാര്യർ, കൊറിയോഗ്രാഫി വിപിൻ സി. കൃഷ്ണ എന്നിവരാണ്. ബാലചന്ദ്രൻ കൊന്നക്കാട് ഭൗമിയുടെ സംഭാഷണം തയാറാക്കിയിരുന്നു. സന്തോഷ് കടമ്പാട്ട് കൺവീനർ ആയ പരിപാടിയുടെ മുഖ്യരക്ഷാധികാരി ജ്യോതികുമാർ മേനോനാണ്. മുഹമ്മദ് മാട്ടൂലും വിപിൻ വത്സനും ആണ് ക്രീയറ്റിവ് വിഭാഗം കൈകാര്യം ചെയ്യുന്നത്​. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നൃത്തശിൽപം ഇംഗ്ലീഷിലാണ് അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 32239488, 3334 9522 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഇൻറർ ആഡ്​സ് എം.ഡി ​പോൾ സെബാസ്​റ്റ്യൻ, ജ്യോതി മേനോൻ, ശ്യാം രാമചന്ദ്രൻ, പ്രീതി ശ്രീകുമാർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - press meet-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.