‘പ്രവാസി വിദ്യാർത്ഥികളുടെ സാമൂഹീകരണ ശ്രമങ്ങൾ സ്വാഗതാർഹം’

മനാമ: പ്രവാസ ലോകത്തെ അടച്ചിട്ട അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുന്നതിനുള്ള രിസാല സ്​റ്റഡി സർക്കിൾ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമെന്ന് ഇന്ത്യൻ സ്​കൂൾ മുൻ പ്രിൻസിപ്പാൾ സുധീർ കൃഷ്ണൻ പറഞ്ഞ​ു. ‘ആകാശം അകലെയ
ല്ല ’ ശീർഷകത്തിൽ മുഹറഖ് സെൻട്രൽ ആർ.എസ്.സി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുഹറഖ് ജംഇയ്യത്തുൽ ഇസ്​ലാഹ് കോൺഫറൻസ് ഹാളിൽ നടന്ന സ്റ്റുഡൻസ് സമ്മിറ്റ് റഷീദ് തെന്നലയുടെ അധ്യക്ഷതയിൽ അബ്ദുസമദ് കാക്കടവ് ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂർ, ബഷീർ മാസ്റ്റർ ക്ലാരി , ഹംസ പുളിക്കൽ , ഫ്​ളലുദ്ദീൻ ഹിമമി ,ശബീർ മുസല്യാർ, ഡോ. നജീബ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി സമ്മേളനം അജാസി​​​െൻറ അധ്യക്ഷതയിൽ സ്കൈ ടീം ലീഡ്‌ മസ്റൂർ ഉദ്ഘാടനം ചെയ്തു. സ്കൈ ടീം സമർപ്പണം അൻവർ സലീം സഅദി നിർവ്വഹിച്ചു.
സമാപന പൊതുസമ്മേളനം സി.ബി. ഡയറക്​ടർ സുബൈർ മാസ്​റ്ററുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. നാഷണൽ പ്രസിഡൻറ്​ കെ.സി.സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്​തു. മുഹറഖ് സെൻട്രൽ സ്റ്റുസൻസ് സിൻറിക്കേറ്റ് പ്രഖ്യാപനം മമ്മൂട്ടി മുസല്യാർ വയനാട് നിർവ്വഹിച്ചു. അബ്ദുറഹീം സഖാഫി വരവൂർ , വി.പി കെ. മുഹമ്മദ്, സി.എച്ച്. അഷ്റഫ് . നാസർ ഫൈസി പടിഞ്ഞാറത്തറ, വി.പി.കെ.അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഹാജി കണ്ണപുരം, ബഷീർ. ഹാജി, മുഹമ്മദ് കോമത്ത്, ഷാഫി വെളിയങ്കോട്,ഫൈസൽ .ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, അശ്റഫ് .മങ്കര ,നജ്മുദ്ദീൻ മലപ്പുറം എന്നിവർ സംബന്ധിച്ചു. ജാഫർ പട്ടാമ്പി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

Tags:    
News Summary - pravasi students news, Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.