മനാമ: ‘േഗ്ലാബൽ ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യൻ ഒാർജിൻ’ (ഗോപിയോ)യുടെ നേതൃത്വത്തിൽ ബഹ്റൈൻ കൺവൻഷൻ- പ്രവാസി സംഗമത്തിന് ഗൾഫ് ഹോട്ടലിലെ ഗൾഫ് ഇൻറർനാഷണൽ കൺവൻഷൻ സെൻററിൽ തുടക്കമായി. സമ്മേളനം മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ആനന്ദ് പ്രകാശ്, ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ബോർഡ് മെമ്പർ അഹ്ലാം ജനാഹി, ലോർഡ് ഡിൽജിത് റാണ (ഹൗസ് ഒാഫ് ലോർഡ് യു െക), മുൻ ബി ജെ പി എം.പിയും പയനീർ എഡിറ്ററുമായ ചന്ദ്രൻ മിത്ര, സോമൻ ബേബി,ഡേ.തോമസ് അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ഗ്ലോബൽ പ്രസിഡൻറ് നീരജ് ബക്ഷി അധ്യക്ഷത വഹിച്ചു. സണ്ണി കുലത്താക്കൽ സ്വഗതം പറഞ്ഞു. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും 400 പ്രതിനിധികൾ പെങ്കടുക്കുന്നതായി സംഘാടകർ അറിയിച്ചു. ഇന്ന് കിരീടാവകാശിയുടെ റോയൽ കോർട്ട് കാര്യ മേധാവി ശൈഖ് ഖലീഫ ബിൻ ദുെഎജ് ആൽ ഖലീഫ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ശശിതരൂർ എം.പി, ഡോ.സാം പിട്രോഡ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻ ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ഹമുദ് ആൽ ഖലീഫ, ,അക്ബർ അൽ ഖലീജ് എന്നിവർ പ്രസംഗിക്കും. ഡാൻസർ ഗീതാചന്ദ്രൻ, റിയോ പാരാലിമ്പിക് മെഡലിസ്റ്റ് ദീപാ മാലിക്ക്, ശാസ്ത്രഞ്ജൻ ഡോ.വിഭ ധവാൻ, ബിസിനസ് വിമൻ ശ്രദ്ധ അഗൾവാൾ, ക്രാഫ്റ്റ്സ് ആക്ടിവിസ്റ്റ് പാറുൾ മഹാജൻ, ആരതി കൃഷ്ണ തുടങ്ങിയവർ പെങ്കടുക്കുന്നുണ്ട്. നാളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.