Posted On
date_range Updated On
date_range പ്രവാസി നിയമ ബോധവത്കരണം
മനാമ: ബഹ്റൈൻ പ്രതിഭ ഈസ്റ്റ് റിഫാ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ നോർക്ക- പ്രവാസി ക്ഷേമ നിധി പദ്ധതികളുടെ വിശദീകരണവും പ്രവാസി നിയമ ബോധവത്കരണവും നടത്തി. ലോക കേരള സഭ അംഗം സി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ നോർക്ക ലീഗൽ കൺസൽട്ടൻറ് അഡ്വ. ശ്രീജിത്ത് കൃഷ്ണൻ പ്രവാസികൾ അഭിമുഖീകരിക്കുന്ന തൊഴിൽ-വിസ നിയമ പ്രശ്നങ്ങളെപ്പറ്റിയും തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയും വിശദീകരിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെട്ടവർ മറുപടി നൽകി. പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനും അവസരമൊരുക്കിയിരുന്നു. യൂനിറ്റ് പ്രസിഡൻറ് രാജീവൻ അധ്യക്ഷതവഹിച്ചു. പ്രതിഭ പ്രസിഡൻറ് സതീഷ്, കമ്മിറ്റി അംഗം ജോയ് വെട്ടിയാടൻ, പ്രദീപ് പതേരി, രക്ഷാധികാരി അംഗം റാം എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അഷ്റഫ് മളി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.