??. ?????????

37 വർഷത്തെ ‘സംഭവ ബഹ​ുലമായ’ പ്രവാസത്തിനുശേഷം കെ. സതീന്ദ്രൻ നാട്ടിലേക്ക്​

മനാമ: 37 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം ബഹ്‌റൈൻ പ്രതിഭ നേതാവ്​ കെ. സതീന്ദ്രൻ നാട്ടിലേക്ക്​ മടങ്ങുന്നു. സാമൂഹ ിക, സംഘടന, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സുദീർഘമായ അനുഭവങ്ങളുമായാണ്​ അദ്ദേഹം നാട്ടിലേക്ക്​ പോകുന്നത്​. ഇൗ കാല യളവിൽ ഉണ്ടാക്കിയ സൗഹൃദവും അളവറ്റതാണ്​. തൊഴിലാളികൾക്കും സാധാരണക്കാരായ പ്രവാസികൾക്കും ഒപ്പം തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിച്ച അദ്ദേഹത്തി​​െൻറ തിരിച്ചുപോക്ക്​ വേദനയോടെയാണ്​ മറ്റുള്ളവർ കാണുന്നത്​.


1982 ലാണ്​ ജി.പി സക്കറിയാസ് എന്ന കമ്പനിയിൽ സതീന്ദ്രൻ ജോലിക്കാരനായി എത്തിയത്​. 37 വർഷത്തെ സേവനവും ഈ കമ്പനിയിൽ തന്നെയായിരുന്നു. സീനിയർ പർച്ചേസ് ഓഫീസറായാണ് അദ്ദേഹം വിരമിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്‌റൈൻ പ്രതിഭയോടൊപ്പം പ്രവർത്തിക്കുകയാണ്​​. പ്രതിഭ ആർട്​സ്​ സെക്രട്ടറി, ട്രഷറർ, ഓഡിറ്റർ, പ്രസിഡൻറ്, സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചു. അതോടൊപ്പം നോർക്ക, ഐ.സി.ആർ.എഫ് അംഗം, ,ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ, ഐ.സി.ആർ.എഫ് ലേബർ വെൽഫെയർ കോർഡിനേറ്റർ, സ്‌പെക്ടറായുടെ വിവിധ കാലയളവുകളിലെ സംഘാടകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തലശേരി കോടിയേരി സ്വദേശി ആയ സതീന്ദ്രൻ സകുടുംബമാണ്​ ബഹ്​​റൈനിൽ കഴിഞ്ഞു വന്നത്. ഭാര്യ മിനി സതീന്ദ്രൻ. മക്കൾ സുമിത് , നിജിത് . ലിജിത്.

Tags:    
News Summary - pravasam-satheendran-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.