ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം പി.എം.എ ഗഫൂര്‍ നിര്‍വഹിക്കുന്നു
മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റെര് സൈറോ അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം പ്രശസ്ത മോട്ടിവേറ്ററും എഴുത്തുകാരനുമായ പി.എം.എ ഗഫൂര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 19 മുതല്‍ 2026 ജനുവരി ഒമ്പതുവരെ സിഞ്ചിലെ അല്‍ അഹലി ക്ലബിലാണ് ക്യാമ്പ്.
ഇസ്ലാഹി സെന്റെര് പ്രസിഡന്റ് നൂറുദ്ദീന്‍ ഷാഫി, ക്യാമ്പ് ചെയര്മാന് മുംനാസ്, സിറാജ് മേപ്പയൂർ ആഷിക് മുഹമ്മദ്, സഫീർ കെ.കെ, നൗഷാദ് അക്ബർ അലി, അസറുദ്ദീൻ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39006171, 35599464 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.