നമ്മൾ സഹജരേ ചൊല്ലുവിൻ കൂട്ടമായ്...
വേണ്ട നമുക്കിനി ആയുധപ്പന്തയം!
വേണ്ട നമുക്കിനി യുദ്ധവും ഹത്യയും!
ഇല്ലെങ്കിൽ നമ്മുടെ പൈതലിൻ ചെറുതല...
തെരുവിൽ തെറിക്കും ചിരിക്കും നൃപന്മാർ...!!!???
സ്വയം വാളിനാൽ വെട്ടി മരിക്കുന്നു മർത്യർ!?
ചിരിക്കുന്നു ആയുധം വിൽക്കും നരാധമർ!
വേണ്ട ജഗത്തിന് ആണവ സ്ഫോടനം
വേണ്ട ആഴിയിൽ അന്തർവാഹിനികൾ
രക്തം ചൊരിയരുതേ ഇനിയും
നിരായുധീകരണം ശരണം
പരിഷ്കൃതരാം നവലോകമേ തീയിൽ
ഉരുകുമീ ലോകത്തിനായി
തൂവൽ സ്പർശം പോലെ സാന്ത്വനമായ് അണയൂ...
നിഷ്ക്രിയരാം രാഷ്ട്രത്തലവന്മാരെ
പക്ഷം ചേരാതെ
ഹമാസ്- ഇസ്രായേൽ സംഘർഷം ശമിപ്പിക്കൂ.
ഒരു സാമ്രാജ്യം മറ്റൊന്നിനായി വായ് പിളർത്തുമ്പോൾ,
മിസൈലും റോക്കറ്റും നാശം വിതയ്ക്കുന്നു
മരണകാഹളം മുഴങ്ങിടുന്നെങ്ങുമേ
തെരുവിൽ ജനങ്ങൾ ആത്മാവുപേക്ഷിച്ചു
യുദ്ധത്തിൽ മരിക്കുന്നു നിഷ്കളങ്കരാം ജനം
മരിച്ചു വീഴുന്നു പട്ടാളക്കാർ
മണ്ണിന്റെ മാറിടം ചോര ചുരത്തി.... പുഴയായി
യുദ്ധഭൂമിയിൽ കൊള്ളയും..
കൊലയും ബലാത്സംഗവും....
ഉപജീവനം കുഴിച്ചുമൂടി, തകർന്ന കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിലും രോദനം...
പടവെട്ടി നൃപന്മാർ ചിരിക്കുന്നു
കോട്ടകൊത്തളങ്ങൾ തകർന്നടിയുന്നു
ഹേയ്, ചരിത്രത്തിൽ ദുഃഖം അവശേഷിപ്പിക്കും യുദ്ധം ഒരു നുണയാണ്
പ്രതികാരം കത്തിച്ച തീക്കുണ്ഡത്തിൽ സ്വപ്നങ്ങൾ കത്തിയമരുന്നു
സ്വാർഥരാം മന്നവർ തൻ കേളീഗൃഹം.
ഭീകരമാം ഭക്ഷ്യക്ഷാമം എവിടെയും
അന്നത്തിനായി ജനം തിക്കിത്തിരക്കുന്നു
പട്ടിണിയാൽ പൈതങ്ങൾ തൻ നിലവിളി
ആഗോളസൂചിക ഉയർന്നിരിക്കുന്നു
കൊടും പട്ടിണി ഇരട്ടിയായി
അംഗഹീനർ, ക്ഷതമേറ്റവർ,
മനം മുറിഞ്ഞവർ...
യുദ്ധാനന്തരം മഹാകഷ്ടം
ദുരന്തപുസ്തകത്താളിൽ
റഷ്യയും യുക്രെയ്നും, ഇനിയുമാര്?
ബോസ്നിയൻ, റുവാണ്ടൻ വംശഹത്യയോ
അതിഭീകരം
സെബ്രനിക്ക് കൂട്ടക്കൊല ഇനിയും അരുതേ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.