മനാമ: 15 വർഷത്തിലധികം ബഹ്റൈനിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. കഴിഞ്ഞ അഞ്ച് വർഷമായി 4000 ദീനാറിൽ കുറയാത്ത വരുമാനമോ വേതനമോ ലഭിക്കുന്നവരായിരിക്കണം. കേസുകളിൽ പ്രതിയല്ലാത്ത വിശ്വസ്തരായ ആളുകൾക്കാണ് ഇതിന് അർഹതയുണ്ടാവുക. ബഹ്റൈനികളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ കഴിയുന്ന ഏരിയകളിൽ ഇവർക്ക് ഭൂമി സ്വന്തമാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.