Posted On
date_range Updated On
date_range മതേതരത്വത്തിന്‍റെ തിരിച്ചുവരവ് ഇന്ത്യയിലുടനീളം പ്രകടമാകുന്നു -പി.കെ. കുഞ്ഞാലികുട്ടി
മനാമ: ഇന്ത്യയിൽ മതേതരത്വത്തിന്‍റെ തിരിച്ചുവരവ് പ്രകടമായി തുടങ്ങിയതായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പ ി.കെ.കുഞ്ഞാലികുട്ടി എം.പി. അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്റൈെൻറ 40ാം വാർഷിഘോഷം മനാമ അൽറജാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ .യുടെ 10 വർഷം മൻമോഹൻ സിംഗ് ഗവൺമെൻറിെൻറ കാലത്ത് ഇന്ത്യയെ ഉറ്റുനോക്കുകയായിരുന്നു ലോകം. അന്ന് ഇന്ത്യയെ അടുത്ത ഒരു ശക്തിയായി ലോകം കണ്ടിരുന്നു. എന്നാൽ നോട്ട് നിരോധനവും മറ്റും മൂലം ഇന്ത്യയിൽ ഒരു തിരിച്ചുപോക്കാണ് സംഭവിച്ചത്. അതുപോലെ തന്നെയാണ് നമ്മുടെ സംസ്ഥാനവും പുരോഗതിയുടെ പാതയിലാണ് നമ്മൾ സഞ്ചരിച്ചു കൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ വ്യവസായി ടി.എ.മുഹമ്മദുണ്ണി ജിന്നന് ' കാരുണ്യശ്രേഷ്ഠ 'അവാർഡ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.