സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റു​ന്നു

സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക പെ​രു​ന്നാ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ​ന്റെ​യും ഫാ. ​എ​ൽ​ദോ​സ് ജോ​യി​യു​ടെ​യും പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റം ന​ട​ന്നു. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ്‌ മ​നോ​ഷ് കോ​ര, സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ പി. ​ഐ​സ​ക്ക്, ട്ര​ഷ​റ​ർ സു​ജേ​ഷ് ജോ​ർ​ജ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​ൽ​ദോ വി.​കെ, ജോ​യ​ന്റ് ട്ര​ഷ​റ​ർ ജെ​ൻ​സ​ൺ ജേ​ക്ക​ബ്, മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​നു​മോ​ൻ ജേ​ക്ക​ബ്, എ​ബി പി. ​ജേ​ക്ക​ബ്, എ​ൽ​ദോ ഏ​ലി​യാ​സ് പാ​ല​യി​ൽ, പോ​ൾ എ.​ടി, സോ​നു ഡാ​നി​യേ​ൽ സാം, ​റെ​ൻ​സി തോ​മ​സ്, സ​ന്തോ​ഷ്‌ ആ​ൻ​ഡ്രൂ​സ് ഐ​സ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജൂ​ൺ 25,26,27 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 7.30 മു​ത​ൽ ഫാ. ​അ​തു​ൽ ചെ​റി​യാ​ൻ കു​മ്പ​ളാ​മ്പു​ഴ​യി​ൽ ന​യി​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നും പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ 28ന് ​വൈ​കു​ന്നേ​രം 5.30ന് ​പെ​രു​ന്നാ​ൾ കു​ർ​ബാ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ചെ​ണ്ട​മേ​ളം, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ​ക്കു​ശേ​ഷം കൊ​ടി​യി​റ​ക്കോ​ടു​കൂ​ടി ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് സ​മാ​പ​നം കു​റി​ക്കു​മെ​ന്ന് മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

News Summary - Perunnal at St. Peter's Jacobite Syrian Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.