Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾക്ക് തടവ്
മനാമ: പുതുവത്സര ദിവസം ബഹ്റൈനിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സൗദി പൗരന് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ഹൂറയിലെ റസ്റ്റാറന്റിന് മുന്നിൽ ഒരാൾ പ്രശ്നമുണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ച് എത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥരുടെ മാതാവിനെ ചേർത്ത് അസഭ്യം പറയുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തു. ആക്രണമത്തിൽ ഉദ്യോഗസ്ഥന് മുഖത്തും കഴുത്തിലും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.