ഐ.സി.എഫ് റമദാൻ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണത്തിൽ
പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ഖുർആൻ മനുഷ്യനെ നന്മയിലേക്കും ധാർമികതയിലേക്കും നയിക്കുന്ന ഗ്രന്ഥമാണെന്നും വർഗീയതയും തീവ്രവാദവും അതിന് അന്യമാണെന്നും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. ഖുർആൻ ഉദാത്ത മാനവിക മൂല്യങ്ങളും സഹിഷ്ണുതയും സാഹോദര്യവുമാണ് ഉദ്ഘോഷിക്കുന്നത്. റമദാനിൽ ഖുർആൻ സന്ദേശം മുറുകെപിടിച്ച് ജീവിക്കാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനംചെയ്തു.
‘വിശുദ്ധ റമദാൻ ദാർശനികതയുടെ വെളിച്ചം’എന്ന പ്രമേയത്തിൽ ഐ.സി.എഫ് നടത്തുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ബഹ്റൈൻ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സ്ത്രീകൾക്കായി നടത്തുന്ന ഹാദിയ കോഴ്സിലെ പഠിതാക്കൾക്കായി നടത്തിയ ഡെയ് ലി ക്വിസ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. രാമത്ത് അഷ്റഫിൽനിന്ന് തുക സ്വീകരിച്ച് പേരോട് റിലീഫ് ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ബാഫഖി തങ്ങൾ, ഐ.സി.എഫ് നേതാക്കളായ അഡ്വ. എം.സി. അബ്ദുൽ കരീം, സുലൈമാൻ ഹാജി, ഷാനവാസ് മദനി, ഹക്കീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, സിയാദ് വളപട്ടണം, ഷമീർ പന്നൂർ എന്നിവർ സംബന്ധിച്ചു. നിസാർ എടപ്പാൾ, നൗഫൽ മയ്യേരി, മുഹമ്മദ് കോമത്ത്, ഇസ്മായിൽ ഹാജി, വി. ഇബ്രാഹീം, അബ്ദുറഹ്മാൻ ഹാജി, അഫ്സൽ, അലി തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദു സ്സമദ് കാക്കടവ് സ്വാഗതവും ഷംസു പൂക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.