Posted On
date_range Updated On
date_range പേൾസ് ഒാഫ് ബഹ്റൈൻ മേയ് ദിനാഘോഷം
മനാമ: പേൾസ് ഒാഫ് ബഹ്റൈൻ വിഷു, ഇൗസ്റ്റ് മേയ്ദിനാഘോഷം മൈസൂർ ഭവൻ ഒാഡിറ്റോറിയത്തിൽ നടന്നു. കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സദസിൽ രഞ്ജിത് പടിക്കൽ അധ്യക്ഷത വഹിച്ച. യു.കെ.ബാലൻ, പ്രമോദ് ദാസ് എന്നിവർ സംസാരിച്ചു. പ്രദീപ് ഭാസ്കരൻ സ്വാഗതവും ലിബീഷ് നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നാടക സംവിധായകൻ സുനിൽ പയ്യന്നൂർ, എഴുത്തുകാരി റിൻസി എന്നിവരെ ആദരിച്ചു. പായസ മത്സരത്തിൽ ഡിവിന ബൈജു, ആശ സനോജ്, വിനീഷ് എന്നിവർ വിജയികളായി.
വനിതകൾക്കും കുട്ടികൾക്കുമായി വിവിധ കലാപരിപാടികളും നടന്നു. വിഷു സദ്യയും ഒരുക്കി.സനോജ് ഭാസ്കരൻ, ബിജേഷ്, അരുൺ വാസുദേവൻ, ഉണ്ണികൃഷ്ണൻ, ബൈജു, രതീഷ്, സതീഷ്, രാജീവൻ, ഭവിന സുനിൽ, രാജേഷ് ദിവാകർ, ഉണ്ണികൃഷ്ണൻ, വിനോദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.