Posted On
date_range Updated On
date_range ഗസ്സയിലെ സമാധാനം: ട്രംപിന്റെ പദ്ധതി സ്വാഗതംചെയ്ത് ബഹ്‌റൈൻ
മനാമ: ഗസ്സയിലെ വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, മാനുഷിക സഹായങ്ങളുടെ ഒഴുക്ക് എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയെ ബഹ്‌റൈൻ സ്വാഗതംചെയ്തു. മിഡിൽ ഈസ്റ്റിൽ സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനുള്ള ഒരു നല്ല സംരംഭമായിട്ടാണ് ബഹ്‌റൈൻ ഈ പദ്ധതിയെ കാണുന്നത്.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, യുദ്ധം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും വേണ്ടിയുള്ള സമാധാനപരമായ ഈ ശ്രമങ്ങളെ പിന്തുണക്കാൻ അന്താരാഷ്ട്ര സമൂഹം യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.