മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ ‘പി.സി ഡബ്ല്യു.എഫ് പൊൻഫെസ്റ്റ് 2026’എന്ന പേരിൽ ക്രിസ്മസും ന്യൂ ഇയറും പി.സി.ഡബ്ല്യു.എഫ് അഞ്ചാം വാർഷികവും ഒന്നിച്ചാഘോഷിക്കുന്നതിന്റെ ഭാഗമായി മെഗാ മ്യൂസിക്കൽ ഇവന്റ് 2026 ജനുവരി രണ്ടിന് വൈകീട്ട് നാലുമുതൽ രാത്രി 11വരെ സൽമാനിയ കെ.സിറ്റി ഹാളിൽ സംഘടിപ്പിക്കും.
ഗാനമേള, ഒപ്പന, ക്ലാസിക്കൽ- സിനിമാറ്റിക് ബാഹുബലി ഡാൻസ്, കൈമുട്ടിക്കളി, പൊൻബീറ്റ്സ് മുട്ടിപ്പാട്ട്, സഹൃദയ നാടൻ പാട്ട്, കോമഡി സ്കിറ്റ് എന്നിവക്കൊപ്പം ബഹ്റൈൻ പി.സി.ഡബ്ല്യു.എഫ് കലാകാരന്മാർ ഒരുക്കിയ ‘അടിച്ചു മോളേ... കോടി’എന്ന ഷോർട്ട് ഫിലിം പ്രദർശനവും ഉണ്ടാകുമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ ഹസൻ വി.എം. മുഹമ്മദ് അറിയിച്ചു.
പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പി.സി. ഡബ്ല്യു.എഫ് ബഹ്റൈനിലെ തന്നെ നിരവധി കലാകാരന്മാരെ അണിനിരത്തിയാണ് പുതുവത്സര ദിനത്തിൽ പൊൻഫെസ്റ്റ് ഒരുക്കുന്നതെന്ന് പ്രോഗ്രാം ചെയർമാൻ നബീൽ എം.വി പറഞ്ഞു.
ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തകരും സന്നദ്ധ സാമൂഹിക നേതാക്കളും പി.സി.ഡബ്ല്യു. എഫ് ജി.സി.സി ഗ്ലോബൽ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പൊതു സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ അലി കാഞ്ഞിരമുക്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.