മണലുകത്തി തീപ്പാറും ചൂടിലും...
മനമുരുകുമൊരു പാവം പ്രവാസി ഞാൻ...
തിരയിളക്കങ്ങളില്ലാത്ത കടലുപോൽ...
ഒരു മാത്ര വെറുതേ നിശ്ശബ്ദമായ്...
വിരഹവേദനകൾ ഉള്ളിലൊതുക്കി ഞാൻ...
വിധിനിർണയം കാത്തുനില്ക്കപോൽ...
എത്ര കാതങ്ങൾ എണ്ണിത്തീർത്തു ഞാൻ...
എത്ര സ്വപ്നങ്ങളിൽ ചായംതേക്കവേ...
പച്ചപുതച്ച നാട്ടുവരമ്പിലായ്...
നല്ലൊർമകൾ നൃത്തംചവിട്ടവേ...
കാത്തിരിപ്പിന്റെ കടലാഴങ്ങളിൽ...
മുങ്ങിത്താഴുമൊരു പാവം പ്രവാസി ഞാൻ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.