പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്തു.
പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ സ്വാഗതവും മാർക്കറ്റിങ് മാനേജർ നൗഫൽ സലാഹുദ്ദീൻ, അസോസിയേഷൻ സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവർ ആശംസയും അറിയിച്ചു. അൽ ഹിലാൽ മാനേജ്മെന്റിന് പത്തേമാരിയുടെ സ്നേഹോപഹാരം കൈമാറി.
അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ അഷ്റഫ് കൊറ്റാടത്ത്, മായ അച്ചു, ജോയന്റ് സെക്രട്ടറിമാരായ അജ്മൻ കായംകുളം, ലൗലി ഷാജി, ചാരിറ്റി കോഓഡിനേറ്റർ ദിവിൻ കുമാർ, മീഡിയവിങ് കോഓഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട്, എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, വിപിൻ എടത്വ, കോമളവല്ലി കുഞ്ഞുണ്ണി, ശോഭന ഭവാനി, ഫാരിസ ബീവി, മേരി സൈമൺ അംഗങ്ങളായ ഹരി, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പത്തേമാരിയോടൊപ്പം മെഡിക്കൽ ക്യാമ്പിന് സഹകരിച്ച മനാമ അൽ ഹിലാൽ ഗ്രൂപ്പിനും പങ്കാളിത്തവും സഹകരണം കൊണ്ട് ഈ ക്യാമ്പ് വിജയമാക്കിത്തീർത്ത പ്രവാസി സഹോദരങ്ങൾക്കും പത്തേമാരി എക്സിക്യൂട്ടിവ് നന്ദി അറിയിച്ചു. പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൽ അംഗമാകാൻ താൽപര്യമുള്ളവർ 37263354 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.