പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ അനുസ്മരണ യോഗത്തിൽ നിന്ന്
Posted On
date_range Updated On
date_range ഡോ. പി.വി. ചെറിയാനെ അനുസ്മരിച്ച് പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ
മനാമ: ഡോ. പി.വി. ചെറിയാനെ അനുസ്മരിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ ജോയിന്റ് സെക്രട്ടറി സിജി തോമസ് പരിപാടികൾ നിയന്ത്രിച്ചു. ഡോ. പി. വി. ചെറിയന്റെ നിസ്വാർത്ഥ സേവനങ്ങളെ അനുസ്മരിച്ച് സുഭാഷ് തോമസ് പ്രഭാഷണം നടത്തി.
ചടങ്ങിൽ വർഗീസ് മോഡിയിൽ, വിനീത് വിപി, മോൻസി ബാബു, അനിൽ കുമാർ, ലിബി ജെയ്സൺ, ഫിന്നി എബ്രഹാം, ബിബിൻ മാടത്തേത്, റോബിൻ ജോർജ്, അഞ്ചു വിഷ്ണു, രഞ്ജു നായർ, ബിജിൻ, ഷീലു വർഗീസ്, സിമിലിയ, നൗഫൽ, ബിനു കോന്നി, ജെയ്സൺ വർഗീസ്, ശ്രീജിത്ത് നായർ, സജീഷ് പന്തളം എന്നിവർ സംസാരിച്ചു. അവസാനമായി ഡോ. പി. വി. ചെറിയന്റെ സ്മരണയ്ക്ക് പ്രാർത്ഥനയും മൗനാചരണവും നടത്തി യോഗം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.