പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കേരളപ്പിറവി ആഘോഷം
മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ കേരളപ്പിറവിയും അതോടൊപ്പം പത്തനംതിട്ട ജില്ലയുടെ 43ാമത് രൂപവത്കരണ ദിനവും വിപുലമായി ആഘോഷിച്ചു.കലവറ റസ്റ്റാറന്റിൽവെച്ച് നടന്ന ആഘോഷപരിപാടികളിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.അസോസിയേഷൻ സീനിയർ അംഗം മോനി ഓടികണ്ടത്തിൽ, സെക്രട്ടറി സുനു കുരുവിള എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയന്റ് സെക്രട്ടറി സിജി തോമസ്, ചാരിറ്റി കൺവീനർ ജെയ്സൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അനിൽ രാഘവൻ, അനിൽ, ലിബി ജെയ്സൺ എന്നിവരും പങ്കെടുത്തു. പ്രവാസലോകത്ത് ഒത്തുകൂടിയ ജില്ലയുടെ കൂട്ടായ്മ, കേരളപ്പിറവി ദിനത്തിൽ ജന്മനാടിന്റെ ഓർമകൾ പങ്കുവെച്ചാണ് ആഘോഷം അവിസ്മരണീയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.