പടവ് കുടുംബവേദി ഓൺലൈൻ കാരിക്കേച്ചർ ആൻഡ് ആർട്ട് ശിൽപശാലയിൽനിന്ന്
Posted On
date_range Updated On
date_range പടവ് കുടുംബവേദി ശിൽപശാല സംഘടിപ്പിച്ചു
മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ കാരിക്കേച്ചർ ആൻഡ് ആർട്ട് ശിൽപശാല സംഘടിപ്പിച്ചു. കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ ക്ലാസെടുത്തു. ഒാൺലൈനായി സംഘടിപ്പിച്ച പരിപാടി ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ നാദിർഷ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ പിന്നണി ഗായകൻ അൻസാർ, എസ്.പി. ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി ഗാനം ആലപിച്ചു. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഗഫൂർ കൈപ്പമംഗലം, അൻവർ ഒയാസിസ് എന്നിവർ സംസാരിച്ചു. സുനിൽ ബാബു, മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സഹൽ തൊടുപുഴ, റാസിൻ ഖാൻ, ഹക്കീം പാലക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.