പാക്ട് ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണവും ഫ്ലയർ പ്രകാശനവും
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) അമേസിങ് ബഹ്റൈനുമായി സഹകരിച്ച് സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം നടന്നു.സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായും ബഹ്റൈൻ പാർലമെന്റ് അംഗമായ മുഹമ്മദ് ഹുസൈൻ ജനാഹി വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് പാലക്കാട് നയിക്കുന്ന ഗാനമേളയോടൊപ്പം പാലക്കാട്ടെ പ്രശസ്തമായ കാറ്ററിങ് സ്ഥാപനമായ റൈറ്റ് ചോയ്സ് വിഭവസമൃദ്ധമായ പാലക്കാടൻ സദ്യയും ഒരുക്കും. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതവും മൂർത്തി നൂറണി നന്ദിയും പറഞ്ഞു.
പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, അമേസിങ് ബഹ്റൈൻ പ്രതിനിധികളായ നിസാർ, സുഭാഷ്, പാക്ട് ഭാരവാഹികളായ ശങ്കരനാരായണൻ, രാമനുണ്ണി കോടൂർ, ബാബു നമ്പുള്ളിപ്പുര, രാംഗോപാൽ മേനോൻ, ഇ.വി. വിനോദ്, രാംദാസ് നായർ, ഗോപാലകൃഷ്ണൻ, സതീഷ് ഗോപാലകൃഷ്ണൻ, അനിൽകുമാർ, ജഗദീഷ് കുമാർ, കെ.ടി. രമേഷ്, സൽമാനുൽ ഫാരിസ്, അശോക് മണ്ണിൽ, അനിൽ മാരാർ, പാക്ട് എക്സിക്യൂട്ടിവ് കമ്മിറ്റി, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.