Posted On
date_range Updated On
date_range അനുമതിയില്ലാതെ ഹജ്ജ് ഗ്രൂപ് സംഘാടനം: പ്രതിക്ക് 10,000 ദിനാർ പിഴ
മനാമ: ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതിയില്ലാതെ ഹജ്ജ് ഗ്രൂപ് സംഘാടനം നടത്തിയ വ്യക്തിയെ റിമാൻഡ് ചെയ്തു. 10,000 ദിനാർ ഇയാളിൽ നിന്നും പിഴയീടാക്കാൻ രണ്ടാം ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിൽ നിന്നുള്ള പരാതി പ്രകാരമാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വർഷം വിശുദ്ധ സ്ഥലങ്ങളിൽ വെച്ച് രണ്ട് ബഹ്റൈനികൾ മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അനുമതിയില്ലാത്ത ഹജ്ജ് ഗ്രൂപ്പിലൂടെയാണ് ഇവർ ഹജ്ജിന് പുറപ്പെട്ടതെന്ന് മനസ്സിലാവുകയും ഇതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ ശിപാർശ നടത്തുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.