കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ സംഘടിപ്പിച്ച
രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ബഹ്റൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വൈകീട്ട് 7.30 മുതൽ 11.30 വരെയുള്ള സമയത്ത് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെയുള്ള നൂറിൽപരം പേര് രക്തദാനം നിര്‍വഹിച്ചു.
ക്യാമ്പിന് ജനറൽ സെക്രട്ടറി ജയിംസ് ബേബി, ജോയന്റ് സെക്രട്ടറിയും രക്തദാന ക്യാമ്പ് കോഓഡിനേറ്ററുമായിരുന്ന ബോണി മുളപ്പാംപള്ളിൽ, വൈസ് പ്രസിഡന്റ് നിത്യൻ തോമസ്, കമ്മിറ്റി അംഗങ്ങളായ സുജിത്ത് എബ്രഹാം, എബി വർഗീസ്, ഷിബു കോശി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.