ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച എജു കെയർ പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എജു കെയർ 2022 സംഘടിപ്പിച്ചു. ഇബ്ൻ അൽ ഹൈതം സ്കൂളിൽ നടന്ന പരിപാടിയിൽ കിങ്ഡം യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഹബീബ് റഹ്മാൻ കരിയർ ഗൈഡൻസ് ക്ലാസും പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ധ ഡോ. അന്നേ മരിയ മുസ്തഫ മനഃശാസ്ത്ര കൗൺസലിങ് ക്ലാസും നയിച്ചു. ഇബ്ൻ അൽ ഹൈതം സ്കൂൾ ചെയർമാൻ ശക്കിൽ അഹ്മദ് അസ്മി, ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അലി അക്ബർ, സാമൂഹിക പ്രവർത്തകനും ഐ.സി.ആർ.എഫ് എക്സ് കോം മെംബർ ജവാദ് പാഷ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. അവാലി ഹോസ്പിറ്റൽ കാർഡിയോ ഡിപ്പാർട്മെന്റ് ഹെഡ് ഡോ. സയ്യിദ് റസ മുഖ്യാതിഥിയായിരുന്നു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി. ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറി സയ്യിദ് സിദ്ദീഖ് ഹൈദരാബാദ് പ്രോഗ്രാം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.