മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി, ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ, ആൾ കേരള ഡ്രൈവേഴ്സ് അസോസിയേഷൻ (എ.കെ.ഡി.എഫ്) എന്നിവർ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.
രക്തദാന ക്യാമ്പ് കൺവീനർ റോബിൻ എബ്രഹാം, പ്രസിഡന്റ് സിജു പുന്നവേലി, വൈസ് പ്രസിഡന്റ് ഫിലിപ്പ് തോമസ്, ജനറൽ സെക്രട്ടറി ലൈജു തോമസ്, സിബി ചെമ്പനൂർ, നൈസാം കോട്ടയം, അബ്ദുൽ അസീസ്, അജീഷ്, ജൈസൺ മാത്യു, ജോൺസൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഒ.ഐ.സി.സി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
ബി.ഡി.കെ ചെയർമാൻ കെ. ടി. സലിം, പ്രസിഡന്റ് റോജി ജോൺ, ആക്ടിങ് ജനറൽ സെക്രട്ടറി സുനിൽ മനവളപ്പിൽ, രക്ഷാധികാരി ടി. ജെ. ഗിരീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തൻവിളയിൽ, ശ്രീജ ശ്രീധരൻ, സാബു അഗസ്റ്റിൻ, സെന്തിൽകുമാർ, ബിജു വി. എസ്, സലീന റാഫി, ഫാത്തിമ സഹ്‌ല, അബ്ദുൽ നാഫി എന്നിവരും; എ.കെ.ഡി.എഫ് ബഹ്‌റൈൻ മെയിൻ അഡ്മിൻ വി. എം. പ്രമോദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി പറവൂർ, ബൈജു ഹനീഫ, രാജേഷ് എന്നിവരും പരിപാടികൾക്ക് പൂർണ്ണ പിന്തുണയും നേതൃത്വവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.