'മേഡ് ഇൻ ജി.സി.സി 2026' ഫോറം ആൻഡ് എക്സിബിഷൻ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

മനാമ: ബഹ്‌റൈൻ എക്‌സിബിഷൻ വേൾഡിൽ ഒക്ടോബർ 6 മുതൽ 8 വരെ നടക്കുന്ന 'മേഡ് ഇൻ ജി.സി.സി 2026' ഫോറം ആൻഡ് എക്സിബിഷന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ വ്യവസായ-വാണിജ്യ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗൾഫ് മേഖലയിലുടനീളം 'മേഡ് ഇൻ ജിസിസി' എന്നത് ഒരു ഏകീകൃത വ്യാവസായിക സംവിധാനമായി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഉയർന്നതലത്തിലുള്ള ചർച്ചകളും പ്രത്യേക വ്യാവസായിക പ്രദർശനവും ചേർന്നതാണ് ഈ പരിപാടി. ഗൾഫ് രാജ്യങ്ങളിൽ നിന്നും പുറത്തുനിന്നുമുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സി.ഇ.ഒമാർ, നിർമ്മാതാക്കൾ, നിക്ഷേപകർ, വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഗൾഫ് ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിർമ്മാതാക്കൾ, നിക്ഷേപകർ, വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പ്രത്യേകം ബി2ബി മീറ്റിംഗ് പരിപാടികളും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ നേരിട്ടുള്ള വിതരണ, നിക്ഷേപ പങ്കാളിത്തങ്ങൾ കണ്ടെത്താൻ സാധിക്കും. കൂടാതെ, ബഹ്‌റൈന്റെ അധ്യക്ഷതയിൽ ജി.സി.സി വ്യാവസായിക സഹകരണ സമിതിയുടെയും വാണിജ്യ സഹകരണ സമിതിയുടെയും യോഗങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും.

പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സന്ദർശകർക്കും എക്സിബിറ്റേഴ്സിനും https://madeingccexpo.com/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Tags:    
News Summary - 'Made in GCC 2026' Forum and Exhibition: Online registration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-26 10:00 GMT