മനാമ: ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും സൗഹൃദവും സന്ദേശത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സർക്കാറിന്റെയും പേരിൽ ഇന്ത്യൻ ഭരണാധികാരിക്കും ജനങ്ങൾക്കും സമൃദ്ധിയും പുരോഗതിയും ആശംസിച്ചുകൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പ്രത്യേക അഭിനന്ദന സന്ദേശം രാഷ്ട്രപതിക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.