മനാമ: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിലേക്ക് ഏതാനും ദിനങ്ങള്‍ മാത്രം. സമൃദ്ധിയുടെയും രുചിയുടെയും ദിനങ്ങളാണ് ഓണക്കാലം സമ്മാനിക്കുന്നത്. പൂവിടലും കോടിയും സദ്യയും പായസവുമെല്ലാം ഓണത്തി​​​​െൻറ അവിഭാജ്യ ഘടകങ്ങളാണ്. നാടിനേക്കാള്‍ വലിയ ഓണാഘോഷങ്ങള്‍ നടക്കുന്ന ഗള്‍ഫില്‍ മലയാളികളുടെ ഉത്സവദിനങ്ങളെ സജീവമാക്കാനായി ‘ഗള്‍ഫ് മാധ്യമ’വും തയാറെടുക്കുകയാണ്. ഇതി​​​​െൻറ ഭാഗമായി പ്രശസ്ത ഗൃഹോപകരണ ബ്രാൻറുകളായ ‘മീനുമിക്​സും’ ‘ഒപ്​റ്റിമ’യുമായി ചേര്‍ന്ന് നടത്തുന്ന പായസമത്സരം അത്തം നാളില്‍ (ആഗസ്​റ്റ്​ 25) തുടങ്ങും. പാരമ്പര്യവും വ്യത്യസ്തതയും നിറഞ്ഞുനില്‍ക്കുന്ന പായസക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് അയക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന ഏഴ് കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും. അവസാന ദിവസം, പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ അനുസരിച്ച് തയാറാക്കിയ പായസങ്ങള്‍ പ്രശസ്ത പാചക വിദഗ്ധര്‍ വിലയിരുത്തി സമ്മാനം നിശ്ചയിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കാണ് സമ്മാനം. പുറമെ, പ്രസിദ്ധീകരിച്ച എല്ലാ കുറിപ്പുകള്‍ക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും. പായസത്തി​​​​െൻറ വിശദമായ റെസിപ്പിയും തയാറാക്കിയ ആളുടെ ഫോട്ടോയും വിലാസവും ഫോണ്‍ നമ്പറും സഹിതം bahrain@gulfmadhyamam.net എന്ന വിലാസത്തിലേക്ക് അയക്കണം. സബ്ജക്റ്റ് ആയി ‘പായസം കോമ്പറ്റീഷന്‍’ എന്ന് രേഖപ്പെടുത്തുക. പായസക്കുറിപ്പുകള്‍ അയക്കൂ, ലോകമറിയട്ടെ, ആ രുചിവൈഭവം.
 

Tags:    
News Summary - onam special-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.