ബഹ്റൈൻ അരൂർ കൂട്ടായ്മ ഓണാഘോഷം
മനാമ: കോഴിക്കോട് ജില്ലയിലെ അരൂർ നടേമ്മൽ, നടക്കുമീത്തൽ, കോട്ട് മുക്ക് പ്രദേശങ്ങളിലുള്ള ബഹ്റൈനിൽ താമസിക്കുന്നവരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.
ബി.എം.സിയിൽ നടന്ന പരിപാടി സാജിദ് അരൂർ ഉദ്ഘാടനം ചെയ്തു. ഷൈജിത്ത് ടി.പി അധ്യക്ഷനായിരുന്നു. ഭാവിയിൽ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്താനും അംഗങ്ങളുടെ ആരോഗ്യ സാമൂഹിക സാമ്പത്തിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങൾക്ക് രൂപരേഖയുണ്ടാക്കാനും തീരുമാനിച്ചു അംഗങ്ങളുടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലിന്റെ സഹകരണത്തോടെ മെഡിക്കൽ ചെക്കപ്പ് വൗച്ചറുകൾ വിതരണം ചെയ്തു.
പരിപാടിയിൽ നിജീഷ് പി.കെ, ഷാഗിർ കുനിയിൽ, അനിൽകുമാർ എൻ.പി, ചെത്തിൽ പ്രകാശൻ, രഘുനാഥ് എൻ.പി, പ്രകാശൻ പി.പി, രാജേഷ് എ.കെ, ജീപേഷ് , ഷാജു കെ കെ, രാഘവൻ വോൾഗ, അജിത്ത് എം ഇ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചാലിൽ രാജീവൻ, ഫൈസൽ ഓപി, രാജീവൻ ജി.കെ, ബൈജു കെ, റഫീഖ് എം.കെ, അസീസ് കെ.എം, വിഷ്ണു പി.കെ, വിഥുൻ സി.പി തുടങ്ങിയവർ നേതൃത്വം നൽകി.മനോഹരൻ വി.കെ, മുഹമ്മദലി ഒ.പി, ശശി എ.പി, പവി എ.പി, ജിത്തു കെ.എം, അനൂജ ജിത്തു, ലിജിന നിജീഷ്, സാനിധ്യ, ശശി കെ.ടി, ഷാജു എ.ടി, രേഷ്മ രാജേഷ്, അനുസ്മൃതി എ.കെ, സജീഷ് കുമാർ, ലിഷ സജീഷ്കുമാർ, സാഥ്വിക് , സ്വാതിക തുടങ്ങിയവർ പങ്കെടുത്തു. വിജേഷ് വി.പി സ്വാഗതവും ഷൈജു ഓ എം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.