ഔദ്യോഗിക വിവര സംരക്ഷണത്തിന് കർശന നടപടിയുമായി ഒമാൻ

മസ്കത്ത്: ഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഔദ്യോഗിക വിവരങ്ങൾ സംരക്ഷിക്കുന്നതിനായി കർശനമായ പെരുമാറ്റ ചട്ടങ്ങൾ പാലിക്കണമെന്ന് മാർഗ നിർദേശം പുറപ്പെടുവിച്ച് ഒമാൻ. സേവനകാലത്തും സേവനം അവസാനിച്ചതിനുശേഷവും ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും രേഖകൾക്കും ആഭ്യന്തര ഇടപാടുകൾക്കും പരമാവധി രഹസ്യ സ്വഭാവം പാലിക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജോലിയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിനാവശ്യമായ വിവരങ്ങൾ മാത്രമേ കൈമാറാവൂ.

ജോലി മുഖേന ലഭിക്കുന്ന രേഖകൾ, ഡാറ്റ, അറിവ് എന്നിവ വ്യക്തിപരമായ ലാഭത്തിനോ മറ്റുള്ളവർക്ക് അനുകൂലമായി ഉപയോഗിക്കുന്നതിനോ ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയോ സാമൂഹ്യമാധ്യമങ്ങളിലൂടെയോ ഉൾപ്പെടെ, അനധികൃതരുമായി പങ്കിടുകയോ ചോർത്തിനൽകുകയോ ചെയ്യുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്.

 ഔദ്യോഗിക രേഖകളുടെ സുരക്ഷ ഉറപ്പാക്കുകയും അവ നഷ്ടപ്പെടാനോ കേടുപാടുകൾ സംഭവിക്കാനോ ദുരുപയോഗത്തിനോ ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണം. സേവനം അവസാനിക്കുമ്പോൾ നേരിട്ടുള്ളതും ഡിജിറ്റലായതുമടക്കം എല്ലാ രേഖകളും ബന്ധപ്പെട്ട വകുപ്പുകൾക്ക് തിരികെ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Tags:    
News Summary - Oman takes strict action to protect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.