Posted On
date_range Updated On
date_range ഒളിമ്പിക് സ്വർണനേട്ടം; അഭിനന്ദിച്ച് കിരീടാവകാശി
മനാമ: പാരിസ് ഒളിമ്പിക്സിൽ വിൻഫ്രെഡ് യാവിയിലൂടെ ബഹ്റൈൻ ആദ്യ സ്വർണം സ്വന്തമാക്കിയ അവസരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഹമദ് രാജാവിനെ അഭിനന്ദിച്ചു. ബഹ്റൈനിലെ കായിക വിജയങ്ങളും നേട്ടങ്ങളും ഹമദ് രാജാവിന്റെ പിന്തുണയുടെ ഫലമാണെന്ന് കിരീടാവകാശി എടുത്തുപറഞ്ഞു.
വിവിധ കായിക ഇനങ്ങളിൽ ബഹ്റൈന്റെ മുന്നേറ്റത്തിന് സഹായകമാകുന്ന നടപടികളും നിർദേശങ്ങളും ഹമദ് രാജാവ് നൽകുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ നേട്ടങ്ങൾക്ക് കാരണമായെന്നും കിരീടാവകാശി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.