ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകിട്ട് നാലിന് സെഗയ്യയിലുള്ള ഒ.ഐ.സി.സി ഓഫീസിൽ വെച്ചാണ് കൺവെൻഷൻ നടക്കുക.

നാട്ടിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് കൺവെൻഷൻ വിളിച്ചുചേർത്തിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ, ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ സംയുക്തമായി വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - OICC Pathanamthitta District Committee Election Convention today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.