Posted On
date_range Updated On
date_range ഫലസ്തീൻ സഹായ കമ്മിറ്റിക്ക് ഭാരവാഹികളായി
മനാമ: പാർലമെന്റ് രൂപവത്കരിച്ച ഫലസ്തീൻ സഹായ കമ്മിറ്റി ചെയർമാനായി പാർലമെന്റംഗം മുഹമ്മദ് മൂസ മുഹമ്മദും വൈസ് ചെയർപേഴ്സനായി ജലീല അവലി അസ്സയ്യിദ് ഹസനെയും തിരഞ്ഞെടുത്തു.
മുഹമ്മദ് മുഹമ്മദ് അൽ റിഫാഇ, മുഹമ്മദ് ജാസിം അൽ അലൈവി, ജമീൽ മുല്ലാ ഹസൻ, ഈമാൻ ഹസൻ ശുവൈത്വിർ, ഡോ. ഹിശാം അഹ്മദ് അൽ അശീരി എന്നിവർ അംഗങ്ങളുമാണ്. കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കണമെന്ന എം.പിമാരുടെ ആവശ്യം കണക്കിലെടുത്താണ് സ്പീക്കർ ഇതിന് അനുമതി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.