Posted On
date_range Updated On
date_range ലിനിയുടെ വിയോഗത്തിൽ ബഹ്റൈനിലെ മലയാളികളും വേദനയിൽ
മനാമ: കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ നിപ വൈറസ് മൂലബാധം മരിച്ച സ്റ്റാഫ് നഴ്സ് ലിനിയുടെ വേർപാടിൽ വേദനയോടെ ബഹ്റൈനിലെ പേരാമ്പ്ര സ്വദേശികൾ. ലിനിയുടെ ഭർത്താവ് വടകര സ്വദേശിയായ സജീഷ് ബഹ്റൈൻ പ്രവാസിയാണ്.
അവാൻ മീഡിയയിൽ അക്കൗണ്ടൻറാണ് ഇദ്ദേഹം. ലിനിയെ ബഹ്റൈനിലേക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നുവത്രെ. അതിനിടയിലാണ് വിധി ലിനിയുടെ ജീവൻ തട്ടിയെടുത്തത്.
അസുഖം അറിഞ്ഞതോടെ സജീഷ് ശനിയാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ദമ്പതികൾക്ക് വിധുൽ , സിദ്ധാർഥ് എന്നീ കുട്ടികളുണ്ട്. ലിനിക്കുണ്ടായ ദുരന്തം അറിഞ്ഞ് രാേജഷിെൻറ സുഹൃത്തുക്കളും പേരാമ്പ്രക്കാരായ പ്രവാസികളും വിഷമത്തിലാണ്.
ഡ്യൂട്ടിയുടെ ഭാഗമായി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന അവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രവാസിമലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.