നൗക ബഹ്റൈൻ പുതിയ ഭാരവാഹികൾ

നൗക ബഹ്‌റൈൻ പത്താം വാർഷിക സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: പ്രവാസികളുടെ യാത്രാ അവകാശവും ക്ഷേമപെൻഷനും ഉറപ്പാക്കാൻ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് നൗക ബഹ്‌റൈൻ പത്താം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കുന്നത് പ്രവാസികളുടെ യാത്രാ പദ്ധതികളെ താളംതെറ്റിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലെത്തുന്നതിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. വിമാന സർവീസുകളിലെ അനിശ്ചിതത്വം പരിഹരിച്ച് യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും, അർഹരായ പ്രവാസികൾക്ക് ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രമേയവും അവതരിപ്പിച്ചു.

നൗക ബഹ്‌റൈൻ പത്താം വാർഷിക സമ്മേളനം മനു തോമസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. പി. ചെക്കുട്ടി “ജനാധിപത്യ ഭരണകൂടത്തിൽ ജനകീയ ഇടപെടലിന്റെ സാധ്യതകൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജനാധിപത്യ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്താനും അവകാശ സംരക്ഷണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.

പുതിയഭാരവാഹികളായി അശ്വതി മിഥുൻ പ്രസിഡന്റായും സജിത്ത് വെള്ളികുളങ്ങര സെക്രട്ടറിയായും അനീഷ് ടി. കെ. ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ബിനുകുമാർ കൈനാട്ടി വൈസ് പ്രസിഡന്റും പ്രജീഷ് മരുന്നൊളി ജോയിന്റ് സെക്രട്ടറിയുമാണ്.

Tags:    
News Summary - Nouka Bahrain 10th Annual Conference; New office bearers elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.