Posted On
date_range Updated On
date_range നോർക്ക കെയർ: പ്രവാസികളോടുള്ള സർക്കാർ കെയർ- ബഹ്റൈൻ നവകേരള
മനാമ: കേരള സർക്കാർ നടപ്പാക്കുന്ന പ്രവാസികൾക്കായുള്ള നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതി സർക്കാറിന്റെ പ്രവാസികളോടുള്ള കരുതലിന്റെയും പ്രവാസിക്ഷേമത്തിന് സർക്കാർ ചെലുത്തുന്ന ശ്രദ്ധയുടെയും ഉത്തമ ഉദാഹരണമാണ്. പ്രവാസികൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും വലിയ കരുതലും ആശ്വാസവുമാണ് ഈ പദ്ധതി. ദീർഘകാലമായി പ്രവാസികൾ കാത്തിരുന്ന ഒരു പദ്ധതിയാണിത്.
പ്രവാസികളുടെ സുരക്ഷിതഭാവിക്കായി രാജ്യത്തുതന്നെ ആദ്യമായി വിപ്ലവകരമായ തീരുമാനം എടുത്ത ഇടതുസർക്കാറിനെ അഭിനന്ദിക്കുന്നതായും ബഹ്റൈൻ നവകേരള വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.