മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്റ്റർ ചെയ്ത നോർക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിനായി സമാജത്തിൽ എത്തിയതായി വൈസ് പ്രസിഡൻറ് ആഷ്‌ലി ജോർജ്, ജനറല്‍ സെക്രട്ടറി എൻ.കെ വീരമണി, നോർക സെൽ കൺവീനർ എം. കെ സിറാജുദീൻ എന്നിവർ അറിയിച്ചു. കാർഡുകള്‍ തരംതിരിക്കുന്നതിന് നിശ്ചിത സമയം ആവശ്യമായതിനാല്‍ ജനുവരി 15 മുതലാണ് വിതരണം ചെയ്യുക. കഴിഞ്ഞ കുറെ മാസങ്ങളായി ആയിരക്കണക്കിന് അപേക്ഷകൾ കെട്ടികിടക്കുന്നുണ്ടായിരുന്നു. പുതിയ ‘നോർക റൂട്സ്’ കമ്മിറ്റിയും പ്രവാസി കമ്മീഷനും നിലവിൽ വന്നപ്പോൾ ഇത് പരിഹരിക്കുന്നതിന് മുൻഗണന നൽകിയതിെൻറ ഭാഗമായാണ് സമാജം വഴി അപേക്ഷ സമർപ്പിച്ചവരുടെ കാർഡുകൾ തയാറായതെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.