വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി
കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നടക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19ാമത് ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പുറമെ ബഹ്റൈൻ-ഇന്ത്യ സൗഹൃദവും സഹകരണ ബന്ധവും ഇരുമന്ത്രിമാരും ചർച്ച ചെയ്തു. പരസ്പര പരിഗണനയുള്ള പ്രാദേശിക പ്രശ്നങ്ങളും ഇരുവരും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.