Posted On
date_range Updated On
date_range ബഹ്റൈനിൽ കോളറയില്ലെന്ന് മന്ത്രാലയം
മനാമ: ബഹ്‌റൈനില്‍ കോളറ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല.
ഏതാനും ദിവസം മുമ്പ് യമനില്‍ നിന്ന് കോളറ വാര്‍ത്തകളുണ്ടായിരുന്നു. കോളറ പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികളാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നത്. കോളറ ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് നല്‍കേണ്ട ചികിത്സയെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും രാജ്യത്തെ മുഴുവന്‍ ആതുരാലയങ്ങളിലുമുള്ള ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യമനില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.