‘നിറം 2025’ പരിപാടിയിൽ നിന്ന്
മനാമ: ഹാപ്പി ഹാൻഡിസിന്റെ ബാനറിൽ, മുരളീധരൻ പള്ളിയത്ത് സംവിധാനം ചെയ്ത് സംഘടിപ്പിച്ച നിറം 2025’ പരിപാടി, ജനപങ്കാളിത്തം കൊണ്ടും കലാമൂല്യമുള്ള സംഗീത -ഹാസ്യ -നൃത്താവതരണങ്ങളാലും ബഹ്റൈനിലെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായി.
ബഹ്റൈ ൻ നാഷനൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ചീഫ് ഗസ്റ്റായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഗസ്റ്റ് ഓഫ് ഹോണർമാരായി എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി, പമ്പാവാസൻ നായർ, പി.വി. രാധാകൃഷ്ണ പിള്ള, ബിജു ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായി. വേദിയിൽ വെച്ച് ഇന്ത്യൻ അംബാസഡറെ ഡയറക്ടർ മുരളീധരൻ പള്ളിയത്ത് ആദരിക്കുകയും തുടർന്ന് അംബാസഡർ മറ്റ് വിശിഷ്ട വ്യക്തികളെയും കലാകാരന്മാരെയും ആദരിക്കുകയും ചെയ്തു. പ്രശസ്ത അവതാരിക ജുവൽ മേരി അവതാരകയായ പരിപാടിയിൽ, മലയാള സംഗീത ലോകത്തിന്റെ ഇതിഹാസ ഗായകൻ എം.ജി. ശ്രീകുമാർ, സിനിമ താരം കുഞ്ചാക്കോ ബോബൻ, ഹാസ്യ പ്രതിഭ രമേഷ് പിഷാരടി, ഗായികമാരായ ശിഖ, റഹ്മാൻ, കൂടാതെ ബഹ്റൈനിലെ ശ്രദ്ധേയ ഗായിക മീര മനോജ് എന്നിവർ നയിച്ച കലാപ്രകടനങ്ങളായിരുന്നു പരിപാടിയുടെ മുഖ്യാകർഷണം. സംഗീതവും ഹാസ്യവും നൃത്തവും ഒരുപോലെ ആസ്വദിക്കാൻ സാധിച്ച പരിപാടി അവസാന നിമിഷം വരെ കാണികൾ ആസ്വദിച്ചു.
പരിപാടിയെ ഗംഭീര വിജയത്തിലേക്ക് നയിക്കാൻ പ്രവർത്തിച്ച സംഘാംഗങ്ങളെ വേദിയിൽ വെച്ച് മൊമെന്റോ നൽകി ആദരിക്കുകയും, കുഞ്ചാക്കോ ബോബൻ തന്നെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.