ഓംബുഡ്സ്മാൻ ജനറൽ സെക്രട്ടറി നവാഫ് മുഹമ്മദ് അൽ മആവദ എൻ.െഎ.എച്ച്.ആർ ചെയർമാൻ അലി അഹ്മദ് അൽദുറാസിയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഓംബുഡ്സ്മാൻ ജനറൽ സെക്രട്ടറി നവാഫ് മുഹമ്മദ് അൽ മആവദ നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൺ റൈറ്റ്സ് (എൻ.െഎ.എച്ച്.ആർ) ചെയർമാൻ അലി അഹ്മദ് അൽദുറാസിയുമായി കൂടിക്കാഴ്ച നടത്തി.
ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനായി ഹമദ് രാജാവ് ദുറാസിയെ നിയമിച്ചതിലുള്ള അഭിനന്ദനങ്ങൾ അറിയിക്കുകയും മനുഷ്യാവകാശ മേഖലയിൽ കൂടുതൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. രാജ്യത്തെ മനുഷ്യാവകാശ മേഖലയിൽ ഇൻസ്റ്റിറ്റ്യൂഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അതു ശക്തമായി തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.