കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ
മനാമ: 28 വർഷക്കാലമായി ബഹ്റൈനിലെ ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദവേദി 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ബി.എം.സി ഹാളിൽ സംഘടിപ്പിച്ചു. മുഖ്യാതിഥി ഡോ. ബാബുരാമചന്ദ്രൻ, വിശിഷ്ടാതിഥി ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമം നിർവഹിച്ചു. പ്രസിഡന്റ് മോനി ഒടിക്കണ്ടതിൽ അധ്യക്ഷതവഹിച്ച ചടങ്ങിന് സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം രക്ഷാധികാരി അജിത്ത് കണ്ണൂർ അവതരിപ്പിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ, സെക്രട്ടറി ബോബി പുളിമൂട്ടിൽ, ട്രഷറർ മണിക്കുട്ടൻ ജി, രക്ഷാധികാരി അജിത്ത് കണ്ണൂർ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയന്റ് ട്രഷറർ സജി ജേക്കബ്, മീഡിയ ആൻഡ് എന്റെർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ സയിദ് ഹനീഫ്, മെംബർഷിപ് സെക്രട്ടറി അജിത്ത് ഷാൻ, മെഡിക്കൽ കോഓഡിനേറ്റർ ബിജോ തോമസ്, സ്പോർട്സ് വിങ് സെക്രട്ടറി അനിമോൻ വി, ജോബ് സെൽ കോഓഡിനേറ്റർ ബിനു കോന്നി, ജനറൽ കോഓഡിനേറ്റർ ഷാജി പുതുക്കുടി, ഓഡിറ്റർമാർ അബ്ദുൽ മൻഷീർ & ദിപു എംകെ, ലിറ്ററെറി വിങ് മനോജ് പിലിക്കോട്, അഡ്വൈസറി ബോർഡ് ഗോപാലൻ വിസി, സലാം മമ്പാട്ടുമൂല, സിബി കൈതരാത്ത്, എക്സിക്യൂട്ടിവ് മെംബേഴ്സ് ജയേഷ് കുറുപ്പ്, ഷമീർ, സലിം എന്നിവരുടെ സ്ഥാനാരോഹണം മുഖ്യാതിഥികളുടെയും പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നെയിം ബാഡ്ജ് അണിയിച്ചു നടത്തപ്പെട്ടു.
ചടങ്ങിൽ ബഹ്റൈനിലെ കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. തുടർന്ന് ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ അവതരിപ്പിച്ച സംഗീതം, നൃത്തം, കോൽക്കളി, കൈകൊട്ടിക്കളി, സഹൃദയ പയ്യന്നൂരിന്റെ നാടൻപാട്ട് തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറി. പ്രിയംവദ അവതാരികയായി. കോഓഡിനേറ്റർ അൻവർ നിലമ്പൂർ, മുബീന മൻഷീർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.