‘ഹെൽപ് ഗസ്സ’ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ വിദ്യാർഥികൾ 1000 ദീനാർ സംഭാവന ചെയ്യുന്നു
‘ഹെൽപ് ഗസ്സ’ കാമ്പയിന് ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥികളുടെ ഐക്യദാർഢ്യം
മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ആർ.എച്ച്.എഫ്) ‘ഹെൽപ് ഗസ്സ’ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ വിദ്യാർഥികൾ 1000 ദീനാർ സംഭാവന ചെയ്തു. ചാരിറ്റി ബുക്ക് വിൽപന, കോമേഴ്സ് കിച്ചൺ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വിദ്യാർഥികൾ തുക സമാഹരിച്ചത്.
വിദ്യാർഥികൾ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രതിനിധിയുമായി സംവദിക്കുകയും തുക സ്വീകരിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.
സാമൂഹികമായ പ്രവർത്തനങ്ങളിലേർപ്പെടാനും മാനുഷിക ഗുണങ്ങൾ സ്വാംശീകരിക്കാനും സ്കൂൾ വിദ്യാർഥികളെ എല്ലായ്പോഴും പ്രോത്സാഹിപ്പിക്കുമെന്ന് പ്രിൻസിപ്പൽ അരുൺ കുമാർ ശർമ പറഞ്ഞു. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ഉദ്യമങ്ങളെ പിന്തുണക്കുന്നതിന് വിദ്യാർഥികളും ജീവനക്കാരും നടത്തിയ ശ്രമങ്ങളെ സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.