ന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ ഭക്ഷ്യവസ്തുക്കളടങ്ങിയ
ബോക്സുകൾ കൈമാറുന്നു
Posted On
date_range Updated On
date_range റമദാൻ ചാരിറ്റി ഡ്രൈവുമായി ന്യൂമില്ലേനിയം സ്കൂൾ
മനാമ: റമദാൻ മാസത്തിലെ പവിത്രമായ സാമൂഹിക സേവനത്തിന്റെ ഭാഗമായി ന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ സർക്കാറിതര സ്ഥാപനമായ അൽ ഇസ്ലാഹ് സൊസൈറ്റി (കെ.എ.എ.എഫ്)ക്ക് ഭക്ഷ്യ വസ്തുക്കളടങ്ങിയ ബോക്സുകൾ സംഭാവന നൽകി. ജൂനിയർ, സീനിയർ സ്റ്റുഡന്റ്സ് കൗൺസിൽ നടത്തിയ ‘‘ചാരിറ്റി ബുക്ക് സെയിൽ’’ പ്രവർത്തനത്തിലൂടെയാണ് ഫണ്ട് സ്വരൂപിച്ചത്. സ്കൂൾ സന്ദർശിച്ച അൽ ഇസ്ലാഹ് സൊസൈറ്റി അംഗങ്ങൾക്ക് പെട്ടികൾ കൈമാറി. ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ എന്നിവർ റമദാൻ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.