മനാമ: മനാമ ഗവർണറേറ്റിൽ പുതിയ ഷീഷാ കഫേകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഇടപെടണമെന്ന് എം.പിമാരുടെ ആവശ്യം. പൊതുജനാരോഗ്യ പ്രശ്നങ്ങളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കറും ഈ മേഖലയിലെ എം.പിയുമായ അഹമ്മദ് ഖാറത്തയുടെ നേതൃത്വത്തിലുള്ള സംഘം പ്രമേയം സമർപ്പിച്ചത്.
ഈ മണ്ഡലത്തിൽ പുതിയ കഫേ ലൈസൻസുകൾ നൽകുന്നത് നിർത്തിവെക്കാനുള്ള നിർദേശമാണ് ഇവർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിനുപുറമെ, ഈ മേഖലയിലെ വാണിജ്യപരമായ പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാനും, ലൈസൻസിങ് നിയന്ത്രണങ്ങൾ പുനഃസംഘടിപ്പിക്കുന്നതിന് സമഗ്രമായ പഠനം നടത്താനും ഇവർ അധികൃതരോട് ആവശ്യപ്പെട്ടു. ഈ നിർദേശം ചൊവ്വാഴ്ചത്തെ പ്രതിവാര പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. നിർദേശം ബിസിനസ് ഉടമകൾക്കെതിരല്ല, മറിച്ച് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും താമസക്കാരുടെ ആരോഗ്യവും ജീവിതനിലവാരവും സംരക്ഷിക്കാനുമാണെന്ന് എം.പി പറഞ്ഞു.
അധികാരികൾക്ക് ഈ പ്രവർത്തനം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.