മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് സി.ഇ.ഒ. ഉബൈദുള്ള സഖാഫി പ്രസ്താവിച്ചു. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാർമികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ബഹ്റൈൻ ചാപ്റ്റർ വാർഷിക കൗൺസിലിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. മർകസ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര കൗൺസിൽ ഉദ്ഘാടനം ചെയ്തു. കെ.സി. സൈനുദ്ധീൻ സഖാഫി, എം.സി. അബ്ദുൽ കരീം, ജമാൽ വിട്ടൽ, മുനീർ സഖാഫി ചേകനൂർ എന്നിവർ സംസാരിച്ചു. ഉസ്മാൻ സഖാഫി പ്രാർഥന നടത്തി.
ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (പ്രസി), അബ്ദുറഹിം സഖാഫി വരവൂർ (ജനറൽ സെക്രട്ടറി), സി.എച്ച്. അഷ്റഫ് (ഫിനാൻസ് സെക്രട്ടറി), സപ്പോർട്ട് & സർവിസ് റസാഖ് ഹാജി ഇടിയങ്ങര (പ്രസിഡന്റ്), സലാം പെരുവയൽ (സെക്രട്ടറി), എജുക്കേഷൻ എൻജി: മുഹമ്മദ് കുട്ടി ഹാജി (പ്രസി), വി.പി.കെ. മുഹമ്മദ് (സെക്രട്ടറി), എക്സലൻസി & ഇന്റർസ്റ്റേറ്റ് ജമാൽ വിട്ടൽ (പ്രസി), ഷംസുദ്ധീൻ മാമ്പ (സെക്രട്ടറി), പി.ആർ & മീഡിയ ഷംസുദ്ധീൻ സുഹ്രി (പ്രസി), ഫൈസൽ ചെറുവണ്ണൂർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കാബിനറ്റ് അംഗങ്ങളായി സൈനുദ്ദീൻ സഖാഫി, എം.സി. അബ്ദുൽ കരീം ഹാജി, വി.പി.കെ. അബൂബക്കർ ഹാജി, സുലൈമാൻ ഹാജി പയ്യോളി, അബൂബക്കർ ലത്വീഫി, ഉസ്മാൻ സഖാഫി, മമ്മൂട്ടി മുസ്ലിയാർ, മുഹമ്മദലി മുസ്ലിയാർ, സലീം മൂവാറ്റുപുഴ, അബ്ദുന്നാസ്വിർ ലുലു എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുൽ ഹകീം സഖാഫി സ്വാഗതവും അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.