Posted On
date_range Updated On
date_range പുതിയ ജഡ്ജിമാർ ഹമദ് രാജാവിനുമുന്നിൽ സത്യപ്രതിജ്ഞ ചെയ്തു
മനാമ: പുതുതായി നിയമിക്കപ്പെട്ട ജഡ്ജിമാർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്തമേറ്റു. നിയമ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനും കഴിവുറ്റവരുടെ സാന്നിധ്യം കൊണ്ട് വ്യതിരിക്തമാക്കാനും സാധിച്ചത് നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി.
മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും സമാധാനവും നിലനിർത്തുന്നതിൽ ജുഡീഷ്യറിയുടെ പങ്ക് സുപ്രധാനമാണെന്നും രാജാവ് ചൂണ്ടിക്കാട്ടി. സാഫിരിയ്യ പാലസിലായിരുന്നു പുതിയ ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.