മനാമ: ഉപഭോക്താക്കൾക്ക് വമ്പിച്ച ഓഫറുകളും കിഴിവുകളുമായി നെസ്റ്റോയുടെ ബഹ്റൈനിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം മൂന്ന് ദിവസത്തെ ഷോപ്പിങ് ഫെസ്റ്റിവലായ 'ബിഗ് ബാംഗ് സെയില്‍' പ്രഖ്യാപിച്ചു. ജൂലൈ 31 മുതല്‍ ആഗസ്റ്റ് രണ്ട് വരെയാണ് ബിഗ് ബാംഗ് സെയില്‍. മുമ്പൊരിക്കലും ഇല്ലാത്തവിധം ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുന്ന വമ്പന്‍ ഓഫറുകളാണ് വിവിധ ഉൽപന്നങ്ങള്ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഷോങ്ങിപ്പിനെ പുത്തന്‍ അനുഭവമാക്കി മാറ്റുന്നതിനൊപ്പം മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും ഉപഭോക്താക്കള്‍ക്ക് 'ബിഗ് ബാംഗ് സെയില്‍' ഷോപ്പിങ് ഫെസ്റ്റിവലില്‍ പ്രതീക്ഷിക്കാം.
ഗുദൈബിയ, ഹമല, ബുസൈത്തീന്‍, മുഹറഖ്, എക്സിബിഷന് റോഡ് എന്നിവിടങ്ങളിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കും. വിവിധങ്ങളായ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഷോപ്പിങ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള ഷോപ്പിങ് അനുഭവം പകര്ന്നുനല്കാന് കഴിയുന്നു. ഇത് ഒരു ഷോപ്പിങ് ഫെസ്റ്റിവല്‍ മാത്രമല്ല സമ്പാദ്യത്തിന്റെ ആഘോഷം കൂടിയാണ്.
എല്ലാവര്ക്കും സ്മാര്‍ട്ട് ഷോപ്പിങ് നടത്താനും ഓഫറുകളിലൂടെയും മറ്റും വലിയ തുക ലാഭിക്കാനുമുള്ള അവസരം ഇതിലൂടെ കിട്ടുന്നു. ഈ സീസണില്‍ ബഹ്റൈനിലെ ഏറ്റവും വലിയ ഷോപ്പിങ് ആഘോഷത്തിന്റെ ഭാഗമാകാനുള്ള അവസരം കൂടിയാണ് നെസ്റ്റോയുടെ 'ബിഗ് ബാംഗ് സെയില്‍' ഷോപ്പിങ് ഫെസ്റ്റിവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.